അവരുടെ വാക്കിന് വിലകൊടുക്കേണ്ട; തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിയ്‌ക്കെതിരെ ഒ. രാജഗോപാലന്‍

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയ്‌ക്കെതിരെ ബിജെപി എംഎല്‍എ ഒ. രാജഗോപാലന്‍. തെരുവുനായ വിഷയത്തില്‍ മനേക പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെങ്കിലും ഒരാളുടെ വാക്കിന് വില കൊടുക്കേണ്ടതില്ലെന്നുമാണ് രാജഗോപാല്‍ പറഞ്ഞു.നിയമസഭയില്‍ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ് രാജഗോപാല്‍ തെരുവുനായ പ്രശ്‌നത്തോടുള്ള നിലപാട് വ്യക്തമാക്കിയത്. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാവണമെന്ന് മനേകാ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നടങ്കം രംഗത്തുവന്നത്. മനേകയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ വി. മുരളീധരനും രംഗത്തുവന്നിരുന്നു. ‘തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ കൂട്ടംചേര്‍ന്ന് മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. രണ്ടു വയോവൃദ്ധര്‍ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ എങ്ങനെ കൂട്ടായി നേരിടാമെന്ന് ആലോചിക്കുന്നതിനു പകരം, നിങ്ങള്‍ ജനങ്ങള്‍ക്കെതിരെ സംസാരിച്ചെന്നും.’ മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

.

© 2024 Live Kerala News. All Rights Reserved.