അരുവിക്കരയിലെ മത്സരചിത്രം വ്യക്തം

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 16 സ്ഥാനാർത്ഥികൾ.ഇതിൽ എട്ട് പേർ സ്വതന്ത്രൻ മാരാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ശനിയാഴ്ച, സ്വതന്ത്ര സ്ഥാനാർത്ഥിയായ എ.അൻസാരി മാത്രമാണ് പത്രിക പിൻവലിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥി എം.വിജയകുമാറിന് എതിരെ രണ്ട് അപരന്മാരും യു.ഡി.എഫ് സ്ഥാനാർത്ഥി ശബരീനാഥിന് എതിരെ ഒരു അപരനുമാണ് മത്സരരംഗത്ത് ഉള്ളത് . ബി വിജയകുമാറും എസ് വിജയകുമാരൻ നായരുമാണ് വിജയകുമാറിനെതിരെ മത്സരിക്കുന്ന അപരന്മാർ. എം.എസ്.ശബരീനാഥ് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥിശബരി നാഥിന്റെ അപരൻ. ബി.ജെ.പി സ്ഥാനാർത്ഥി ഒ രാജഗോപാലിന് അപരന്മാരില്ല.പി.സി.ജോർജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും പി.ഡി.പി സ്ഥാനാർത്ഥിയായി പൂന്തുറ സിറാജും മത്സരരംഗത്തുണ്ട്. 15 സ്ഥാനാർത്ഥികളും ഒരു നോട്ടയുമാണ് വോട്ടിംഗ് യന്ത്രത്തിലെ കണക്ക്. 16 സ്ഥാനാർഥികളുള്ളതിനാൽ ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങൾ വീതം ഉണ്ടാകും.

© 2024 Live Kerala News. All Rights Reserved.