തിരുവനന്തപുരം: അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥിയായി രാജഗോപാലിനെ പരിഗണിക്കാന്‍ തീരുമാനിച്ചത്. രാജഗോപാല്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞെങ്കിലും ആദ്ദേഹം തന്നെ മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ഉണ്ടാകും. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് അരുവിക്കരയില്‍ അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 15000 വോട്ടാണ് ബിജെപി നേടിയത്. രാജഗോപാല്‍ സ്ഥാനാര്‍ഥിയായെത്തുന്നതോടെ ശക്തമായ പോരാട്ടം നടത്താനാവുമെന്നാണ് ബിജെപി കരുതുന്നത്. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം. വിജയകുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥനുമാണ്