ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ടുകൊന്നു;യാത്രക്കാരന്‍ മന്‍മീതിനു നേര്‍ക്ക് തീപിടിക്കുന്ന ഇന്ധനം ഒഴിക്കുകയായിരുന്നു; അക്രമി പിടിയില്‍

സിഡ്‌നി: ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ടുകൊന്നു. മന്‍മീത് അലൈഷര്‍ (29) ആണ് കൊല്ലപ്പെട്ടത്. ഒരു യാത്രക്കാരന്‍ മന്‍മീതിനു നേര്‍ക്ക് തീപിടിക്കുന്ന ഇനം ഇന്ധനം ഒഴിക്കുകയായിരുന്നു. മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കേയാണ് സംഭവം.അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു. 48കാരനായ ഇയാളെ ബസ് സ്‌റ്റോപ്പില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.  ബ്രിസ്‌ബെയ്‌നിലെ പഞ്ചാബി കമ്മ്യൂണിറ്റിയില്‍ അറിയപ്പെടുത്ത ഗായകന്‍ കൂടിയായിരുന്നു അലൈഷര്‍. ഓടിക്കൊണ്ടിരുന്ന ബസിനുള്ളിലായിരുന്നു ആക്രമണം. ബസിലുണ്ടായിരുന്ന മറ്റുള്ളവര്‍ പുറകിലെ വാതില്‍ ചവിട്ടുത്തുറന്നാണ് മറ്റ് ആറ് യാത്രക്കാരെയും രക്ഷിച്ചത്. ബസ് പൂര്‍ണ്ണമായും കത്താതിരുന്നതിനാലാണ് മറ്റു യാത്രക്കാര്‍ രക്ഷപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.