മോദിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല; ഇന്ത്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷനല്‍കുന്നു: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എഐസിസി പ്രസിഡന്റ്, ഇന്ത്യ ബ്ലോക്കിന്റെ ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ അംഗമെന്ന നിലയില്‍ മോദിക്കെതിരെ താന്‍ കടമ നിറവേറ്റിയെന്നും ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ഖര്‍ഗെ വ്യക്തമാക്കി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്. ജനങ്ങള്‍ ഇത് മനസിലാക്കിയിട്ടുണ്ടെന്നും ഇതെല്ലം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്‍ഡ്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. മോദിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഞങ്ങള്‍ തടയും. ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഒരു പൊതു ലക്ഷ്യമുണ്ട്, ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണത്. വോട്ടെടുപ്പിന് ശേഷം ഇപ്പോള്‍ മാറിനില്‍ക്കുന്നവരും സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പല പാര്‍ട്ടികളും ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ യുപിഎ I-നേക്കാള്‍ ശക്തരായിരിക്കും” ഖര്‍ഗെ പറഞ്ഞു.

ജനങ്ങള്‍ ഇത് മനസിലാക്കിയിട്ടുണ്ടെന്നും ഇതെല്ലം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്.

© 2024 Live Kerala News. All Rights Reserved.