വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് ;കാക്കനാട് സ്വദേശിക്ക് 1,60,000 രൂപ നഷ്ടപ്പെട്ടു; എച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുമാണ് പണം നഷ്ടമായത്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. കാക്കനാട് സ്വദേശി അനില്‍ കുമാറിനാണ് പണം നഷ്ടമായത്. 1,60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് കാശ് നഷ്ടപെട്ടതറിഞ്ഞത്. എച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുമാണ് പണം നഷ്ടമായത്.എവിടെവെച്ചാണ് പണം നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അനില്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കഴിഞ്ഞദിവസം മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി വി ആനന്ദബോസിന്റെ ഡല്‍ഹിയിലെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മകന്റെ ഡോളര്‍ കാര്‍ഡിലേക്ക് മാറ്റിയ പണമാണ് കഴിഞ്ഞദിവസം നഷ്ടമായത്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍നിന്ന് ആറ് തവണയായി പണം പിന്‍വലിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. തട്ടിപ്പ് സംബന്ധിച്ച് ബാങ്കിലും മാസ്റ്റര്‍ കാര്‍ഡിനും എംബസിക്കും പരാതി നല്‍കി. മലപ്പുറം സ്വദേശിക്കും എടിഎം വഴി പണം നഷ്ടമായതായി പരാതി വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.