ആര്‍എസ്എസ് ആക്രമണം പെരുകുകയാണെന്ന് പിണറായി വിജയന്‍; ആക്രമണം നടത്താന്‍ ആര്‍എസ്എസിന് കേന്ദ്ര ഭരണത്തിന്റെ പിന്തുണ; നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്ന് ആര്‍എസ്എസിന് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍എസ്എസ് ആക്രമണം പെരുകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ ആര്‍എസ്എസ് ആക്രമണോത്സുകത കാണിക്കുകയാണെന്നും പിണറായി പറഞ്ഞു. കണ്ണൂരിലെ ആര്‍എസ്എസ് ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അവര്‍ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.സംഭവം ദൗര്‍ഭാഗ്യകരമായി പോയി. രാഷ്ട്രീയ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കേരളത്തിലെ ബിജെപി വക്താവ് എംഎസ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.