അരവിന്ദ് കെജ്‌രിവാളിനു നേരെ മഷിയേറ്;മഷിപ്രയോഗം നടത്തിയ എബിവിപി നേതാവ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ മഷിയേറ്. രാജ്യദ്രോഹി എന്ന് വിളിച്ചു കൊണ്ട് എത്തിയ വിദ്യാര്‍ത്ഥി കെജ്‌രിവാളിന്റെ മുഖത്ത് മഷി ഒഴിക്കുകയായിരുന്നു. ഇയാള്‍ എ.ബി.വി.പി നേതാവാണെന്ന് പൊലീസ് അറിയിച്ചു.മഷിപ്രയോഗം നടത്തിയ ദിനേഷ് ഓജ എന്ന വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാനിലെ ബികാനറിലായിരുന്ന്ു സംഭവം. ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ അനുശോചിക്കാനായുള്ള ചടങ്ങിനെത്തിയതായിരുന്നു കെജ്‌രിവാള്‍. ശങ്കര്‍ സേവദാസ് എന്നയാളുടെ വീട്ടില്‍ നിന്ന് രാത്രി 10 മണിയോടെ ഇറങ്ങിയതായിരുന്നു കെജ്‌രിവാള്‍.മഷിപ്രയോഗത്തിനു ശേഷം ഇത് ചെയ്ത ആളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കെജ്‌രിവാളള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് പുറത്തുവിടാന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച വീഡിയോ പുറത്ത് വിടണമെന്നായിരുന്ന്ു ആവശ്യം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.