അരവിന്ദ് കെജ്‌രിവാളിന് നേരെ വധഭീഷണി;ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലും

ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ വധഭീഷണി. ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി സന്ദേശം.എമര്‍ജന്‍സി നമ്പരായ 100 ല്‍ വിളിച്ചായിരുന്ന അജ്ഞാതന്റെ ഭീഷണി. നിലവില്‍ ചണ്ഡീഗഡിലുള്ള കെജ്‌രിവാള്‍ ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഭീഷണി. ഭീഷണി എവിടെ നിന്നുമാണ് വന്നതെന്നോ അജ്ഞാതന്‍ ആരാണെന്നോ പൊലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല. അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ ഇസഡ് പഌ് കാറ്റഗറി സുരക്ഷാ വലയത്തിലാണ്. ഭീഷണി കിട്ടിയ വിവരം ഡല്‍ഹി പൊലീസ് ചണ്ഡീഗഡ് പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കെജ്‌രിവാളിന് നേരെ ഭീഷണി ഉയരുന്നത്. മാര്‍ച്ചില്‍ സമാനഗതിയിലുള്ള ഭീഷണി കിട്ടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.