തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ഡല്‍ഹിയെ ലണ്ടന്‍ നഗരത്തെപ്പോലെയാക്കും; വാഗ്ദാനങ്ങളുമായി കേജ്‌രിവാള്‍

ന്യൂഡല്‍ഹി:വരാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ഡല്‍ഹിയെ ലണ്ടനുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് മാറ്റുമെന്ന വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്് കെജ്‌രിവാള്‍.അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങള്‍ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്നും വെദ്യുതി-ജല ലഭ്യത ജനങ്ങള്‍ക്ക് ഉറപ്പാക്കിക്കഴിഞ്ഞെന്നും കെജ്‌രിവാള്‍ പറഞ്ഞു.ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടികള്‍ക്കും അവരുടെ സംസ്ഥാനങ്ങളില്‍ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളാണ് നിങ്ങള്‍ എഎപിക്കു നല്‍കിയത്. എംസിഡി തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഡല്‍ഹിയെ ലണ്ടന്‍ പോലൊരു നഗരമാക്കി മാറ്റുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് അഴിമതിയാണ് അവരുടെ മുഖമുദ്ര. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നോള്‍ വൈദ്യുതിയുടെ പേരില്‍ വന്‍ കമ്പനികളുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഉത്തംനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ ഷീലാദീക്ഷിത് അധികാരത്തിലിരുന്ന സമയം ഓര്‍ക്കണം. ഓരോ വര്‍ഷവും വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്തുമായിരുന്നു. ഞങ്ങള്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിട്ടപ്പോഴും ഇതുവരെ വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. മാത്രമല്ല നിരക്ക് കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ് 15 വര്‍ഷമായി ചണ്ഡീഗഡ്ഡും അവര്‍ തന്നെ ഭരിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ 15 വര്‍ഷം കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കെജ്‌രിവാള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.