തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.എന്നാല്‍ , കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ട്.ഇവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ കൊലപാതകങ്ങള്‍ തടയാനാവില്ല. കൊലപാതകങ്ങളില്‍ രാഷ്ട്രീയ കൊലപാതകമെന്നോ അല്ലാതെയുള്ളവയെന്നോയുള്ള വേര്‍തിരിവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക മാത്രമേ ചെയ്യാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. നാദാപുരത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്് ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി സഭയെ അറിയിച്ചു. ഇനിയും ചില പ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ട്. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. രാഷ്ട്രീയ കൊലപാതകത്തില്‍ രാജ്യത്ത് കേരളം പതിനേഴാം സ്ഥാനത്താണ്. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വര്‍ഷം 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.