കൊച്ചി: ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ വിജയിക്കുകയാണെങ്കില്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും ഒത്തുചേരും. അടുത്ത സൂപ്പര്‍ഹിറ്റ് വേണ്ടി പ്രേക്ഷകര്‍ക്ക് പ്രതിക്ഷിക്കാം. എല്ലാം ശരിയായി വരികയാണെങ്കില്‍ മണിയന്‍പിള്ള രാജുവായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്.ഇവര്‍ നാലുപേരും ചേര്‍ന്നായിരുന്നു 1988 ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട് ഒരുക്കിയത്. പ്രിയനും ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ച അവസാന ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴമായിരുന്നു. ചിത്രം, ചന്ദ്രലേഖ, മിഥുനം, അക്കരെ അക്കരെ അക്കരെ എന്നിവയും മൂന്നു പേരും ഒത്തു ചേര്‍ന്ന് ഹിറ്റുകളായിരുന്നു. ഓടരുത് അമ്മാവാം ആളറിയാം, പുന്നാരം ചൊല്ലി ചൊല്ലി, ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുകുന്ദേട്ട സുമുത്ര വിളിക്കുന്നു തുടങ്ങിയ പ്രിയന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതു ശ്രീനിവാസനായിരുന്നു.