വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭീകരസംഘടനയായ ഐഎസിനെ 30 ദിവസം കൊണ്ട് പൂര്‍ണമായും നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രസിഡന്റായി അധികാരമേറ്റാല്‍ 30 ദിവസം കൊണ്ട് ഐഎസിനെ പിഴുതെറിയാനുള്ള പദ്ധതി തയാറാക്കി നല്‍കാന്‍ സൈനിക മേധാവികള്‍ക്ക് നിര്‍ദേശം നല്‍കും.സൈനിക യുദ്ധമോ, സൈബര്‍ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഫിലദല്‍ഫിയയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് സംസാരിച്ചത്. അമേരിക്കന്‍ സൈനികശേഷിയെ മെച്ചപ്പെടുത്തും. സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചും കൂടുതല്‍ വിമാനങ്ങളും കപ്പലുകളും വാങ്ങിയും സൈനികശേഷിയെ മെച്ചപ്പെടുത്തണം. സൈനികര്‍ക്കു മികച്ച പരിശീലനം നല്‍കി അവരെ കഴിവുറ്റവരാക്കിത്തീര്‍ക്കണമെന്നും ട്രംപ് പറഞ്ഞു.