കുടിയേറ്റക്കാരെ പരിശോധനയ്ക്ക്‌ശേഷമേ അമേരിക്കയില്‍ പ്രവേശിപ്പിക്കൂ; ഇസ്‌ലാമിക് സ്റ്റേറ്റിനെ ലോകത്തില്‍ നിന്നും ഇല്ലാതാക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ കുടിയേറ്റക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുവെന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയെ സംരക്ഷിക്കാന്‍ ചിലരാജ്യങ്ങളില്‍ നിന്നുളളവരുടെ പ്രവേശനം നിര്‍ത്തിവയ്ക്കും. ഇസ്‌ലാമിക് സ്റ്റേറ്റിനെ ലോകത്തില്‍ നിന്നും ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞു. ഒഹായോയില്‍ നടന്ന നയപ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതയെ മാനിക്കുകയും അമേരിക്കന്‍ മൂല്യങ്ങളെ ഉള്‍ക്കൊളളുകയും ചെയ്യുന്നവരെ മാത്രമേ കുടിയേറ്റത്തിന് അനുവദിക്കൂ. ഒബാമ ഭരണകൂടത്തിന്റെ പരാജയമാണ് ഭീകരവാദികളുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ഇപ്പോഴത്തെ നയങ്ങള്‍ സമൂലം മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.