നാല് നഗരങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ സ്ഥാപിച്ചു; അമേരിക്കന്‍ കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍; സംഭവം വിവാദമാകുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റിപ്പബഌക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വിവാദ നായകനുമായ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ നാല് നഗരങ്ങളില്‍ സ്ഥാപിച്ചത് വിവാദമാകുന്നു.ന്യൂയോര്‍ക്ക് നഗര പാര്‍ക്കില്‍ സ്ഥാപിക്കപ്പെട്ട നിലയില്‍ അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ ഇന്‍ഡിക്‌ളെയില്‍ പ്രതിമ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.രഹസ്യഭാഗം മാത്രം ഒഴിവാക്കി പരിപൂര്‍ണ്ണ നഗ്‌നനാക്കി സ്ഥാപിച്ച പ്രതിമ പിന്നീട് എടുത്തുമാറ്റി. ‘ദി എംപറര്‍ ഹാസ് നോ ബോള്‍സ്’ എന്ന പേരിലുള്ള വര്‍ക്കിന്റെ ഭാഗമായിട്ടാണ് പ്രതിമ സ്ഥാപിച്ചത്. അപ്രതീക്ഷിതമായി ന്യൂയോര്‍ക്ക് നഗര പാര്‍ക്കില്‍ പ്രതിമ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങള്‍ക്ക് കൗതുകമായി. അവര്‍ പ്രതിമയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും മറ്റും ചെയ്തു. എന്നാല്‍ പാര്‍ക്കില്‍ നിന്നും പ്രതിമ ന്യൂയോര്‍ക്ക് പാര്‍ക്ക് വകുപ്പ് അധികൃതര്‍ എടുത്തു മാറ്റുകയും ചെയ്തു. അനധികൃതമായിട്ടാണ് പ്രതിമ സ്ഥാപിച്ചതെന്നും അതുകൊണ്ടാണ് മാറ്റുന്നതെന്നുമാണ് പാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.