ന്യൂഡല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിവസത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. നുറുദിവസംകൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാവില്ല. എന്നാല്‍ സര്‍ക്കാരിന്റെ ദിശ തീരുമാനിക്കാന്‍ ഈ കാലയളവ് പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. വികസനവും ക്ഷേമവുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. 37,200 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ചു.പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു തുടങ്ങിയവ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ്. എല്ലാ വീട്ടിലും ശുചിമുറി പദ്ധതി നവംബര്‍ ഒന്നോടെ യാഥാര്‍ഥ്യമാക്കും. വിലക്കയറ്റം തടയാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യ കൈത്തറി യൂണിഫോം നല്‍കും. അംഗനവാടിക്ക് സൌജന്യമായി കെട്ടിടം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും. കാര്‍ഷിക പ്രതിന്ധി നേരിടാന്‍ 500 കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ജൈവകൃഷിയും അടുക്കള കൃഷിയും വ്യാപിപ്പിക്കും. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ ഹരിതകേരളം പദ്ധതി തുടങ്ങും. കുളങ്ങളെയും തോടുകളെയും മാലിന്യ മുക്തമാക്കും. അംഗന്‍വാടികളുടെ കെട്ടിടത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ജൈവകൃഷിയും അടുക്കള കൃഷിയും വ്യാപിപ്പിക്കും. ജൈവകൃഷിയിലൂടെ കേരളത്തെ ഹരിതാഭമാക്കും. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.