റിയാദ്: റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) വിന് നേരെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ലൈജുവിന്റെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. 17,800 റിയാല്‍, സ്മാര്‍ട് ഫോണ്‍, എ.ടി.എം. കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടു.ഷുമൈസി ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് പിറകില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സെയില്‍സ്മാനായ ലൈജു ഓടിക്കുന്ന വാന്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രണം നടന്നത്. പോക്കറ്റില്‍ നിന്ന് പഴ്‌സ് എടുക്കാനുളള ശ്രമം ലൈജു തടഞ്ഞതോടെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തലക്ക് അടിച്ച് ബോധം കെടുത്തുകയായിരുന്നു. ബോധരഹിതനായി വീണ ലൈജുവിന്റെ പോക്കറ്റിലും വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സെയില്‍സ് കളക്ഷനടക്കം കൈവശപ്പെടുത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു.