ശ്രീനഗര്‍: കാശ്മീരില്‍ കലാപം നിയന്ത്രണതീതമായതോടെ പ്രദേശം പൂര്‍ണ്ണമായും ബിഎസ്എഫിന്റെ നിയന്ത്രണത്തില്‍. 12 വര്‍ഷത്തിനു ശേഷമാണ് ശ്രീനഗറിന്റെ സുരക്ഷ അതിര്‍ത്തിരക്ഷാ സേനയെ ഏല്‍പ്പിക്കുന്നത്. വാണിജ്യ കേന്ദ്രമായ ലാല്‍ ചൗക്കിലും പ്രധാന പ്രശ്ന ബാധിത പ്രദേശങ്ങളിലുമാണ് സേന നിലയുറപ്പിച്ചിരിക്കുന്നത്. 4000 ജവാന്മാരാണ് കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നില ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രക്ഷോഭകാരികളും സേനയും തമ്മിലുള്ള ഏറ്റു മുട്ടലില്‍ ആയിരകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ സേനയെ വിന്യസിച്ചതിനെതിരെയും എതിര്‍പ്പ് ശക്തമാണ്. ക്രമസമാധാനം നിയന്ത്രിക്കേണ്ട പോലീസുകാര്‍ കൂട്ടമായി സ്റ്റേഷനുകള്‍ ഉപേക്ഷിച്ചു പോകുന്ന അവസ്ഥയാണുള്ളത്.
അക്രമാസക്തരായ ജനകൂട്ടം പോലീസ് സ്റ്റേഷനുകള്‍ അക്രമിക്കുന്നതും തീകൊളുത്തുന്നതും പതിവായതോടെയാണ് പോലീസുകാര്‍ രക്ഷതേ ടി സ്ഥലം വിടുന്നത്. ശ്രീനഗറിലും പരിസര ഗ്രാമങ്ങളിലുമുള്ള 36 പോലീസ് സ്റ്റേഷനുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കള്‍ ലഷ്‌കര്‍ ഇ ത്വയിബ ക്യാമ്പുകളില്‍ പങ്കെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളും കാശ്മീര്‍ സുരക്ഷയെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.45 ദിവസമായി കര്‍ഫ്യൂ തുടരുകയാണ്. പാകിസ്ഥാന്റെ അനുമതിയോടെ ലഷ്‌കര്‍ ഇ ത്വയിബ കശ്മീരില്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.