കശ്മീര്‍ സംഘര്‍ഷത്തിന് പരിഹാരം തേടി പ്രതിപക്ഷനേതാക്കള്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; പെല്ലറ്റ് പ്രയോഗം കാടന്‍ രീതി; അത് നിര്‍ത്തിവെയ്ക്കണം

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന് പരിഹാരം തേടി ജമ്മുകശ്മീരിലെ പ്രതിപക്ഷനേതാക്കള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംഘര്‍ഷം നാല്‍പത്തിയഞ്ചാം ദിനത്തിലും തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടടും. പ്രതിക്ഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നും ഇവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.