വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ചു; ഒരു മാസത്തോളം പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഉപദ്രവിച്ചു

ലക്‌നൗ: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുവരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. ഒരു മാസത്തോളം പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷം വില്‍ക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. രഹസ്യവിരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ രക്ഷിച്ചു. മുഖംമൂടി ധരിച്ച ഒരു സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇടപാടുകാരെ കണ്ടെത്തി വില്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരന്നു. ഒരു മാസത്തോളം പൂട്ടിയിട്ട് ഉപദ്രവിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.