ബോര്‍കോഴ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചാ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.. ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം:ബോര്‍കോഴ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചാ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്. 12 മണിയോടെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധം മുഴക്കിയെത്തിയത്.