യുവമോര്‍ച്ച നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു..നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

01:00 PM

നാളെ സംസ്ഥാനത്ത് ഉടനീളം ഡിഡിഇ ഓഫീസുകളിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. അബ്ദുറബ്ബിനെ ഉള്‍പ്പെടുത്തി അട്ടിമറി അന്വേഷിക്കണം. ഓണപരീക്ഷ വൈകിപ്പിക്കാനുള്ള നീക്കം തടയുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകുന്നു.


12:25 PM

തിരുവനന്തപുരം: പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേട് തള്ളിനീക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിലും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡിന്റെ ചീള് തറച്ച് ഒരു പ്രവര്‍ത്തകന് പുറത്ത് പരിക്കേറ്റു. സ്ഥലത്ത് ഇപ്പോളും സംഘര്‍ഷാവസ്ഥ തുടരുകയാണ്. 12.15 ഓടെയാണ് യുവമോര്‍ച്ച നിയമസഭ കവാടത്തിലേക്ക് മാര്‍ച്ച് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നിശ്ചയിച്ച മാര്‍ച്ച് പിന്നീട് നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റുകയായിരുന്നു.