കശ്മീര്‍ സ്വന്തമാക്കാനുള്ള പാകിസ്താന്റെ സ്വപ്നം ഒരിക്കലും നടക്കില്ല; ജമ്മുകശ്മീര്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്നും സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കശ്മീര്‍ സ്വന്തമാക്കാനുള്ള പാകിസ്താന്റെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.കശ്മീര്‍ പാകിസ്താന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് സുഷമ സ്വരാജ് ഇക്കാര്യം പറഞ്ഞത്. ഈ സ്വര്‍ഗത്തെ ഭീകരരുടെ അഭയസ്ഥാനമാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. പാക് അധിനിവേശ കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎല്‍എന്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്നു മുസാഫറാബാദില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഷരീഫിന്റെ വിവാദ പ്രസംഗം. മേയില്‍ ലണ്ടനില്‍ ഹൃദയശത്രക്രിയ നടത്തിയതിനു ശേഷം ആദ്യമായാണ് ഷെരീഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.