അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ; ദാമോധരന്റെ വാദം പുച്ഛത്തോടെ തള്ളുന്നു; തുറന്നടിച്ച് വിഎസ്

തിരുവനന്തപുരം: അഡ്വ. എം.കെദാമോദരന്റെ വാദങ്ങള്‍ പുച്ഛിച്ചുതള്ളുന്നതായി വി.എസ് അച്യുതാനന്ദന്‍. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് അയാളുടെ പ്രതികരണം. കുമ്മനം കേസ് കൊടുത്തതുകൊണ്ടാണ് ദാമോദരന് സ്ഥാനം ഒഴിയേണ്ടി വന്നതെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ഒമ്പതിനു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നതെന്നുമായിരുന്നു ദാമോദരന്റെ പ്രതികരണം. ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും, പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നുമായിരുന്നു വി.എസിനെ ലക്ഷ്യംവെച്ച് ദാമോദരന്‍ ആരോപിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു വി.എസിന്റേത്.

© 2024 Live Kerala News. All Rights Reserved.