കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; 20 കമ്പനി ജവാന്‍മാരെക്കൂടി അയച്ചു; സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ് ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കശ്മീരില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 46 ആയി. സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരിലേക്ക് 2000 സിആര്‍പിഎഫ് ജവാന്‍മാരെ കൂടി അധികമായി നിയോഗിച്ചിരിക്കുകയാണ്. 20 കമ്പനി ജവാന്‍മാരെകൂടിയാണ് കശ്മീരിലേക്ക് അയച്ചിട്ടുള്ളത്. ഒരു കമ്പനിയില്‍ 100 പേരാണ് ഉണ്ടാവുക. കഴിഞ്ഞ ആഴ്ച 2800 സിആര്‍പിഎഫ് ജവാന്‍മാരെ കശ്മീരിലേക്ക് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘത്തെ അയക്കുന്നത്. സൈനികരുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ യൂണിറ്റിലുള്ള ജവാന്‍മാരുടെ ചുമതലയാണ്. അതേസമയം, കശ്മീര്‍ താഴ്വരയില്‍ കര്‍ഫ്യു തുടരുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചതും തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.