ജയിലില്‍ കഴിയുന്നതിനിടെ അവിവാഹിതയായ ഇരുപത്തൊന്നുകാരി ഗര്‍ഭിണിയായി; മരകായുധം ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്തിയകേസിലെ പ്രതിയാണ് യുവതി

ലക്നൗ: മാരകായുധം ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഇരുപത്തൊന്നുകാരി ഗര്‍ഭിണിയായി.ഒരു വര്‍ഷമായി യുവതി ജയിലിലായിട്ട്. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു സംഭവം വ്യക്തമായത്. റിപ്പോര്‍ട്ട് അനുസരിച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സംശയതോന്നിയ സീനിയര്‍ പ്രിസണ്‍ കണ്‍സള്‍ട്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു യുവതിയെ പരിശോധനയ്ക്ക് അയച്ചത്.
മാരകായുധം കൊണ്ടു ബന്ധുവിനെ കൊലപ്പടുത്തിയ കേസിലാണു യുവതി അമ്മയ്ക്കും സഹോദരിക്കും ഒപ്പം ജയിലിലായത്. ആഴ്ചയില്‍ ഒരിക്കല്‍ ജയില്‍ സന്ദശിച്ചിരുന്ന വനിത ഡോക്ടറോടും ഇവര്‍ ഈ വിവരം പറഞ്ഞിരുന്നില്ല. യുവതി കേസിന്റെ വാദത്തിനായി കോടതിയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ യുവതി ഗര്‍ഭിണിയായ സംഭവം അന്വേഷിക്കാന്‍ ജയില്‍സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.