തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, ബര്‍ഗര്‍, പിസ, ബസുമതി അരി എന്നിവയ്ക്ക് വിലകൂടും; ഭൂമി രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു; തെര്‍മോകോള്‍ പ്ലേറ്റുകള്‍, സിനിമ ടിക്കറ്റ്, സ്‌ക്രാപ്പ് ബാറ്ററികള്‍ വില കുറയും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പാക്കറ്റ് ഗോതമ്പിന് അഞ്ചു ശതമാനവും അലക്കു സോപ്പുകളുടെ നികുതി അഞ്ചു ശതമാനവും ബര്‍ഗര്‍, പിസ്സ, പാസ്ത എന്നു തുടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകളുടെ നികുതി 14 ശതമാനമായും ഉയര്‍ത്തി. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ നികുതി 20 ശതമാനമാക്കി വര്‍ധിപ്പിച്ചു. തുണിത്തരങ്ങള്‍ക്കുള്ള നികുതി രണ്ടു ശതമാനമാക്കി വര്‍ധിപ്പിച്ചു. ബസുമതി അരിക്ക് നികുതി വര്‍ധിപ്പിച്ചു. ഇതിനെല്ലാം വില വര്‍ധിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രവില മൂന്ന് ശതമാനമാക്കി ഉയര്‍ത്തി. ഭൂമി രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു. തെര്‍മോകോള്‍ പ്ലേറ്റുകള്‍, സിനിമ ടിക്കറ്റ്, സ്‌ക്രാപ്പ് ബാറ്ററികള്‍ എന്നിവയ്ക്ക് വില കുറയും. മുന്‍സിപ്പല്‍ വേസ്റ്റ ടാക്‌സ് എടുത്തുകളഞ്ഞു. ഹോട്ടല്‍ മുറികളുടെ വാടകയിനത്തിലും നികുതിയിളവിന് നിര്‍ദ്ദേശം. ടൂറിസ്റ്റ ബസ്സുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. ഈ നികുതി വര്‍ധന അന്തര്‍സംസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടാക്കും. പഴയ വഹനങ്ങങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തും. ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം വര്‍ധിപ്പിച്ചു.വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയ വില്‍പ്പന സംവിധാനങ്ങള്‍, എടിഎം തുടങ്ങിയവയ്ക്ക് ചതുരശ്ര അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.