ദളിത്-ആദിവാസി വിദ്യാഭ്യാസ സഹായം അമ്പത് ശതമാനം വരെ ഉയര്‍ത്തും; പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ നവീകരണത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന

തിരുവനന്തപുരം: ദളിത്-ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സഹായം 50 ശതമാനമായി ഉയര്‍ത്തുാന്‍ ബജറ്റില്‍ തീരുമാനം. പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ നവീകരണത്തിനായി 150 കോടി രൂപ വകയിരുത്തുമെന്നും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നവീകരണത്തിനായി 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനു വേണ്ടി 15 കോടി രൂപയും മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടി രൂപയും വീതം നീക്കി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നോക്കവിഭാഗങ്ങളുടെ ക്ഷേമത്തിന് ഇടതുപക്ഷ സര്‍ക്കാറുകളുടെ ബജറ്റുകളിലെല്ലാം കാര്യമായ നീക്കിയിരിപ്പ് നടത്താറുണ്ട്.

© 2024 Live Kerala News. All Rights Reserved.