ഐസ്‌ലാന്റിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍; ഒളിവര്‍ ജിറോഡിന് ഇരട്ട ഗോള്‍

പാരീസ്: യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐസ്‌ലാന്റിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍ കടന്നു. ഐസ് ലാന്റിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് വിജയം കുറിച്ചത്. സെമിയില്‍ കരുത്തരായ ജര്‍മ്മനിയെയാണ് ഫ്രാന്‍സ് നേരിടുക.ഒളിവര്‍ ജിറോഡിന്റെ ഇരട്ട ഗോളുകള്‍ അടിച്ച് ഫ്രാന്‍സിന്റെ ഗോള്‍വേട്ടക്കാരില്‍ മുന്നില്‍ നിന്നു. ് പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന്‍, പായേറ്റ് എന്നിവര്‍ ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഐസ് ലാന്റിനായി കോള്‍ബിന്‍ സൈത്തോര്‍ സണും ബിര്‍ക്കിര്‍ ജാര്‍ണാസണും സ്‌കോര്‍ ചെയ്തു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ അടിച്ച ഫ്രാന്‍സിനെ രണ്ടാം പകുതിയില്‍ ഒരുഗോള്‍ മാത്രം അടിക്കാന്‍ വിട്ട് രണ്ടെണ്ണം ഐസ് ലാന്റ് തിരിച്ചടിച്ചു. കളിയുടെ 12 ാം മിനിറ്റില്‍ ഒളിവര്‍ ജിറോഡിലൂടെയാണ് ഫ്രാന്‍സ് ആദ്യം മുന്നിലെത്തിയത്. മാറ്റുയിദി നല്‍കിയ പന്ത് ജിറോഡ് വലയില്‍ എത്തിച്ചു. ഏഴു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഗ്രീസ്മാന്‍ നല്‍കിയ പന്ത് ഐസ് ലാന്റ് പ്രതിരോധക്കാരെക്കാള്‍ മുകളില്‍ ചാടി പോള്‍പോള്‍ഗയുടെ ആറടി അകലത്തില്‍ നിന്നുള്ള ഹെഡ്ഡര്‍ വലയിലായി. മൂന്നാം ഗോള്‍ പായേറ്റിന്റെ വകയായിരുന്നു. 43 ാം മിനിറ്റില്‍ സിസീക്കോ അളന്നു കുറിച്ച് നല്‍കിയ പന്ത് പായേറ്റ് ലക്ഷ്യത്തില്‍ എത്തിച്ചു.

മൂന്ന് ഗോള്‍ കൊണ്ട് തൃപ്തിയടയാതിരുന്ന ഫ്രാന്‍സ് ഒന്നാം പകുതിക്ക് പിരിയും മുമ്പ് തന്നെ നാലാം ഗോളും നേടി. പോള്‍ പോഗ്ബയുടേയും ഗ്രീസ്മാന്റെയും മികവിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ ഗോള്‍ പോള്‍ പോഗ്ബ സ്വന്തം പകുതിയില്‍ നിന്നും നീട്ടിക്കൊടുത്ത ഒരു അസാദ്ധ്യ പാസ് ഓടിയെടുത്ത ഗ്രീസ്മാന്‍ മുന്നോട്ട് കയറിവന്ന ഐസ് ലാന്റ് ഗോളിയുടെ തലമുകളില്‍ കൂടി നെറ്റിലേക്ക് കോരിയിട്ടു. നാലു ഗോളുമായി ആദ്യ പകുതി ഫ്രാന്‍സ് ആദ്യ പകുതി പൂര്‍ത്തിയാക്കി. പായേറ്റിന്റെ ഫ്രീകിക്ക് ലക്ഷ്യത്തില്‍ എത്തിച്ച ജിറോഡ് സ്വന്തം സ്‌കോര്‍ രണ്ടാക്കുകയും ഫ്രാന്‍സിന് അഞ്ചാം ഗോള്‍ നേടുകയും ചെയ്തതിന് തൊട്ടുമുമ്പ് സിതോഴ്‌സണിലൂടെ ഐസ് ലാന്റ് ആദ്യം തിരിച്ചടിച്ചു. 84 ാം മിനിറ്റില്‍ ജാര്‍നാസണിലൂടെ അവര്‍ രണ്ടാം ഗോളും കുറിച്ചു മടങ്ങി.

© 2024 Live Kerala News. All Rights Reserved.