യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ സെമിയില്‍; പോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചത് 5-3 ന്

പാരീസ്: യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. പോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ സൂപ്പര്‍താരം ലാവന്‍ഡോവ്‌സ്‌ക്കി പോളണ്ടിനെ മുന്നിലെത്തിച്ചെങ്കിലും 33 ാം മിനിറ്റില്‍ ജൂനിയര്‍ റെനേറ്റോ സാഞ്ചസിലൂടെ ഗോള്‍ മടക്കിയ പോര്‍ച്ചുഗല്‍ ഷൂട്ടൗട്ടില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. പോര്‍ച്ചുഗലിന്റെ അഞ്ചു പേരും സ്‌കോര്‍ ചെയ്തപ്പോള്‍ യാക്കൂബ് ബഌസികോവ്‌സ്‌കിയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോളി റൂയി പാട്രീഷ്യോ തട്ടിക്കളഞ്ഞു. അവസാന കിക്ക് വലയിലെത്തിച്ച് പോര്‍ച്ചുഗലിനെ അവരുടെ ഭാഗ്യതാരം റിക്കാര്‍ഡോ കരിസ്മ സെമിയിലേക്ക് നയിക്കുകയും ചെയ്തു.

പോര്‍ച്ചുഗലിനായി നാനി, മൗട്ടീഞ്ഞോ, റൊണാള്‍ഡോ, 18 കാരന്‍ സാഞ്ചസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മറുവശത്ത് ലെവന്‍ഡോവ്‌സ്‌കി, മിലിക്, ഗഌക്ക് എന്നിവര്‍ക്കാണ് സ്‌കോര്‍ ചെയ്യാനായത്. റൊണാള്‍ഡോയും നാനിയും പെപ്പെയും ലാവന്‍ഡോവ്‌സ്‌കിയുമെല്ലാം കളിച്ച മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഇരു ടീമുകളുടേയും ഗോള്‍ കീപ്പര്‍മാരായിരുന്നു.

© 2024 Live Kerala News. All Rights Reserved.