ചരിത്രം കുറിച്ച് വെയ്ല്‍സ് സെമിയില്‍; ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

ലീല്‍: യൂറോകപ്പില്‍ ചരിത്രം കുറിച്ച് വെയ്ല്‍സ് സെമിഫൈനലില്‍ കടന്നു.ക്വാര്‍ട്ടറില്‍ ആദ്യമായി യൂറോക്കെത്തിയ വെയ്ല്‍സ് കരുത്തരായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. 3ാം മിനിറ്റില്‍ റാജ നെയ്‌ങ്കോളന്റെ ലോങ്‌റേഞ്ച് ഗോളില്‍ ബെല്‍ജിയം മുന്നിലെത്തിയെങ്കിലും ക്യാപ്റ്റന്‍ വില്യംസ് (31′), റോബ്‌സണ്‍ കാനു (55′), സാം വോക്‌സ് (86′) എന്നിവരുടെ ഗോളുകളില്‍ വെയ്ല്‍സ് തിരിച്ചടിക്കുകയായിരുന്നു.

ക്വാര്‍ട്ടറിലെ ജയത്തോടെ വെയ്ല്‍സ് സെമിയില്‍ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും. കളത്തില്‍ വ്യക്തമായ ആധിപത്യം സൃഷ്ടിച്ച് മുന്നേറിയിട്ടും ഒരു ഗോളില്‍ ഒതുങ്ങിയത് ബെല്‍ജിയത്തിന്റെ ഭാഗ്യക്കേട് കൂടിയായിരുന്നു. അതേസമയം കിട്ടിയ അവസരം മുതലാക്കി വെയ്ല്‍സ് യഥാര്‍ത്ഥ ഫലം നേടിയെടുക്കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ അറ്റാക്കിംഗ് ഗെയിം കളിച്ചായിരുന്നു ബെല്‍ജിയം കളത്തിലിറങ്ങിയത്. എന്നാല്‍ 7ാം മിനിറ്റില്‍ അവര്‍ക്കൊരു ട്രിപ്പിള്‍ ചാന്‍സ് കിട്ടിത് മുതലക്കാനായില്ല. ഈഡന്‍ ഹസാര്‍ഡും തോമസ് മുയിനെറും യാനിക് കാറെസ്‌കോയും ഗോളിയുടെ സാനിധ്യത്തിലും ഇല്ലാതെയും പോസ്റ്റിലേക്ക് തുരുതുരെ ഷോട്ടുതിര്‍തിട്ടും വെയ്ല്‍സ് പ്രതിരോധത്തില്‍ തട്ടി മാറി. തുടര്‍ന്ന് 18ാം മിനിറ്റില്‍ രഡ്ജ നൈന്‍ഗോളന്‍ പോസ്റ്റിന് മുപ്പത് മീറ്റര്‍ അകലെ നിന്ന് തൊടുത്ത ഒരു ലോംഗ് ബുള്ളറ്റ് ഷോട്ടില്‍ പിറന്ന ആദ്യ ഗോളോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു ബെല്‍ജിയം. എന്നാല്‍ ആ നിയന്ത്രണം കോര്‍ണര്‍ കിക്കില്‍ നിന്ന് വെയ്ല്‍സ് ക്യാപ്റ്റന്‍ ആഷ്‌ലി വില്ല്യംസ് നേടിയ ഹെഡ്ഡര്‍ ഗോളോടെ നഷ്ടമായി. സമനിലയിലായതോടെ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചതില്‍ ബെല്‍ജിയത്തിനായിരുന്നു അവസരങ്ങളധികവും വന്നത്.

എന്നാല്‍ 55ാം മിനിറ്റില്‍ തങ്ങളുടെ പോസ്റ്റില്‍ നിന്ന് നീട്ടി കിട്ടിയ ബോള്‍ ആറോണ്‍ റാമെസിയിലൂടെ ലഭിച്ച അവസരം റോബ്‌സണ്‍ കാനു ഗോളാക്കി മാറ്റി വെയ്ല്‍സിന് ലീഡ് നല്‍കി. പിന്നീട് ബെല്‍ജിയം പ്രതിരോധയടക്കം സമനില ഗോളിനായി മുന്നേറ്റത്തിലേക്ക് വന്നത് വെയ്ല്‍സിന് ലീഡു വര്‍ധിപ്പിക്കാനിടയാക്കി.85ാം മിനിറ്റില്‍ ക്രിസ് ഗുണ്ടറിന്റെ ക്രോസില്‍ ഭംഗിയായി ഹെഡ്ഡ് ചെയ്താണ് സാം വോക്‌സ് പട്ടിക പൂര്‍ണ്ണമാക്കിയത്. സൂപ്പര്‍ താരം ബെയ്‌ലിക്ക് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാടിക്കാനായില്ല. റോബ്‌സണ്‍ കാനുവിന്റെ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ ഗോളാണിത്. 352 എന്ന പ്രതിരോധത്തിനും മുന്നേറ്റത്തിനും തുല്യ പ്രാമുഖ്യം കൊടുത്തിട്ടുള്ള ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോണ്ടിയുടെ ശൈലി പരീക്ഷിച്ചു വരുന്ന വെയ്ല്‍സ് പരിശീലകന്‍ ക്രിസ് കോള്‍മാന്റെ തീരുമാനവും പൂര്‍ണ്ണമായി വിജയിച്ചു.

© 2024 Live Kerala News. All Rights Reserved.