ഹോസ്റ്റലിലെ ആറ് വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം; മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് മര്‍ദനം

ശ്രീനഗര്‍: ശ്രീനഗറിലെ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ ആറ്‌വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് വാര്‍ഡന്‍ ശബ്‌നം ക്രൂരമായി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം.

ശ്രീനഗറിലെ ഗുജ്ജര്‍ ആന്‍ഡ് ബേക്കര്‍വാള്‍ ഹോസ്റ്റലിലാണ് സംഭവം. റംസാന്‍ വ്രതത്തിലായതിനാലും വെള്ളിയാഴ്ച പരീക്ഷയുള്ളതിനാലുമാണ് മുറി വൃത്തിയാക്കാന്‍ കുട്ടികള്‍ വിസമ്മതിച്ചതെന്ന് സഹവാസികളായ മറ്റുകുട്ടികള്‍ പറഞ്ഞു. മര്‍ദ്ദനത്തിനിരയായ കുട്ടികള്‍ ശ്രീനഗറിലെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് വാര്‍ഡനായ ശബ്‌നത്തിനെതിരെ ക്രിമിനല്‍കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

© 2022 Live Kerala News. All Rights Reserved.