ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന ഫലൂജ നഗരം ഇറാഖ് സൈന്യം തിരിച്ചു പിടിച്ചു; സൈന്യത്തിന്റെ അടുത്ത ലക്ഷ്യം മൊസൂള്‍; ജനതക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയെന്നും ഇറാഖ് പ്രധാനമന്ത്രി

ഫലൂജ: ഇറാഖ് സൈന്യം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന ഫലൂജ നഗരം തിരിച്ചു പിടിച്ചു. ആഹ്ലാദസൂചകമായി ഫല്ലൂജയിലെ സര്‍ക്കാര്‍ മന്ദിരത്തിന് മുകളില്‍ സൈന്യം പതാകയുയര്‍ത്തി. സൈന്യത്തിന്റെ അടുത്ത ലക്ഷ്യം മൊസൂള്‍ ആണെന്നും ജനതക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് സൈന്യവുമായി ചേര്‍ന്ന് നടത്തിയ വ്യോമാക്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊനനായ ഫലൂജ തിരിച്ചുപിടിക്കാനായത്. ആഹ്ലാദസൂചകമായി കെട്ടിടത്തിന് മുകളില്‍ ഇറാഖ് സൈന്യം പതാകയുയര്‍ത്തി.ഫല്ലൂജ മോചിപ്പിക്കുമെന്ന വാഗ്ദാനം തങ്ങള്‍ നിറവേറ്റിയിരിക്കുന്നുവെന്നായിരുന്നു ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ആദ്യ പ്രതികരണം.