ദമസ്‌കസ്: സിറിയയില്‍ ആറു നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 12 കുട്ടികളുള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ നിന്ന് 350 കിലോ മീറ്റര്‍ വിദൂരത്തുള്ള, തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സര്‍മദയിലാണ് സംഭവം.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 10 പേരെ രക്ഷപ്പെടുത്തിയതായി സിറിയന്‍ പ്രതിരോധ സേനയായ ‘വൈറ്റ് ഹെല്‍മെറ്റ്‌സ്’ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഘം പറഞ്ഞു.
കെട്ടിടത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കാമെന്നും ഇതു പൊട്ടിത്തെറിച്ചതാവാന്‍ സാധ്യതയുണ്ടെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു.