സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്; കൃത്യമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമേരിക്ക സൈനിക നടപടി കൈകൊണ്ടിരിക്കുന്നത്. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം.സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാൽ യുഎസിന്റെ ആക്രണം ഫലപ്രദമായി ചെറുത്തെന്നു സിറിയ വ്യക്തമാക്കി.

വിമതർക്കെതിരെ സിറിയയ്ക്കു സൈനിക പിന്തുണ നൽകുന്ന റഷ്യയും യുഎസിനെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവർ തള്ളി. നേരത്തേ യാറാക്കിയെടുത്ത ഒരു ‘പദ്ധതി’യാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികൾക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാൻസിനുമായിരിക്കും. റഷ്യൻ പ്രസിഡന്റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമർശിക്കാൻ യാതൊരു