ബാര്‍ കോഴക്കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല

 
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ സമ്മര്‍ദ്ദത്തിന് താന്‍ വഴങ്ങിയിട്ടില്ലെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ബാര്‍ കോഴ കേസ് തന്നെ ഒരു സമ്മര്‍ദ്ദമാണെന്നും കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണോ കൊള്ളണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ചെന്നിത്തല വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ആരില്‍ നിന്നാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞാന്‍ യാതൊരു വിധ ഇടപടെലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല ഇന്നലെ ഫേസബുക്കില്‍ കുറിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.