ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ എസ്പിമാര്‍ക്കെതിരെ കേസെടുക്കും; ആര്‍.നിശാന്തിനി, കെ.എം.ആന്റണി എന്നിവര്‍ക്കെതിരെ കേസെടുക്കുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ എസ്പിമാരായ ആര്‍ നിശാന്തിനി, കെഎം ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം. എസ്പിമാര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യത ആരാഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. അതേസമയം മുന്‍ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസിലും വിജിലന്‍സ് നിയമോപദേശം തേടി. അന്വേഷണ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. തുടരന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. കേസില്‍ ഹാജരായ വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി.ശശീന്ദ്രനെ മാറ്റിനിര്‍ത്തിയാണ് നടപടി. സര്‍ക്കാര്‍ അനുമതിയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്.

© 2024 Live Kerala News. All Rights Reserved.