മുന്‍മന്ത്രി കെ ബാബുവിന് മേല്‍ വീണ്ടും കുരുക്ക് വീഴുന്നു; ത്വരിതന്വേഷണത്തിന് ജേകബ് തോമസ് ഉത്തരവിട്ടു; ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട്

കൊച്ചി:ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകളെത്തുടര്‍ന്ന് മുന്‍ മന്ത്രി കെ.ബാബുവിനെതിരെയാണ്് വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് ഉത്തരവിട്ടിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് ത്വരിത പരിശോധന നടത്തുവാന്‍ വിജിലന്‍സ് ഉത്തരവിട്ടത്. എക്‌സൈസിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും ബാര്‍ ഹോട്ടലുകള്‍ക്കായി ക്രമക്കേടുകള്‍ നടത്തുകയും ചെയ്തു. അതിനാല്‍ മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് ബാര്‍ ഹോട്ടല്‍ ഇന്‍ഡ്രസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കെ.ബാബുവിനെതിരെ അന്വേഷണം നടക്കുകയും കേസ് ഹൈക്കോടതിയില്‍ നിലവിലുളളതിനെ തുടര്‍ന്നും നിയമോപദേശത്തിനു ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം റേഞ്ചിനാണ് അന്വേഷണ ചുമതല. ബിജു രമേശില്‍ നിന്ന് ബാബു 50 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഡി ത്വരിത പരിശോധന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ഇടിത്തീപോലെ അടുത്ത അന്വേഷണവും ബാബുവിനെതിരെ നടക്കുന്നത്.

© 2022 Live Kerala News. All Rights Reserved.