ആളൊഴിഞ്ഞ പറമ്പിലേക്ക് സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ബംഗാളി യുവാവ് പിടിയില്‍

പത്തനംതിട്ട: വീടിന് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലേക്ക് 50 വയസുകാരിയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ സ്വദേശി പ്രതിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ തൊഴിലാളിയാണ് പ്രതിബ്. മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയെ ഇന്നലെ രാത്രി 12 മണിയോടെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയുടെ നിലവിളി കേട്ട മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടോര്‍ച്ച് അടിച്ചതോടെ പ്രതി ലേബര്‍ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെട്ടു. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ സ്ത്രീയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേബര്‍ ക്യാമ്പിലെത്തി പ്രതിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

© 2024 Live Kerala News. All Rights Reserved.