കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്ത മാസം സർവീസ് ആരംഭിക്കും

കൊച്ചി: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ അടുത്തമാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. എറണാകുളം ബെം​ഗളുരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക എന്ന് ഏതാണ്ട് ഉറപ്പായി. തിരുവനന്തപുരം – കോയമ്പത്തൂർ റൂട്ടും റയിൽവെയുടെ പരി​ഗണനയിലുണ്ടായിരുന്നെങ്കിലും എറണാകുളം ബെം​ഗളുരു റൂട്ട് തന്നെയാണ് അധികൃതരുടെ പ്രഥമ പരി​ഗണനയിലുള്ളത്.

കോയമ്പത്തൂരിനെക്കാൾ തിരക്കുള്ള റൂട്ടാണ് ബെം​ഗളുരു എന്നതാണ് എറണാകുളം – ബെ​ഗംളുരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ റയിൽവെയെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് മലയാളികളാണ് ബെം​ഗളുരുവിൽ ജോലി ചെയ്യുന്നത്. പഠന ആവശ്യങ്ങൾക്കും മറ്റുമായി ബെം​ഗളുരുവിനെ ആശ്രയിക്കുന്ന നല്ലൊരു വിഭാ​ഗം വേറെയുമുണ്ട്. ഈ സാ​ഹചര്യത്തിൽ എറണാകുളം – ബെം​ഗളുരു വന്ദേഭാരത് സൂപ്പർ​ഹിറ്റാകുമെന്ന കണക്കുകൂട്ടലിലാണ് റയിൽവെ അധികൃതർ.

© 2024 Live Kerala News. All Rights Reserved.