വനിതാജീവനക്കാരിയെ ഓഫീസില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍; യുവതിയുടെ പരാതിയ്ക്ക് പിന്‍ബലമായത് സിസിടിവി ദൃശ്യങ്ങള്‍; വീഡിയോ കാണാം

ബാംഗ്ലൂര്‍: വനിതാ ജീവനക്കാരിയെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പഞ്ചായത്ത് ഓഫീസില്‍വെച്ചായിരുന്നു പീഡനശ്രമം ഉണ്ടായത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനിരുന്ന ജീവനക്കാരിയെ പ്രസിഡന്റായ ചന്ദ്രഹാസന്‍ തന്റെ ചേംബറിലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് കടന്നു പിടിച്ച ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ചെറുത്തു നിന്നു. പീഡനശ്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്ന് കെസ്തൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. നേരത്തേ ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിക്ക് ഗ്രാമ പഞ്ചായത്തില്‍ ജോലി ലഭിച്ചത്. ചന്ദ്രഹാസനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇയാളെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ ശ്രമം തുടങ്ങി.

© 2024 Live Kerala News. All Rights Reserved.