പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹോദരി ഭര്‍ത്താവ് പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് ദേവദാസ് നമ്പൂതിരിയാണ് അറസ്റ്റിലായത്. പാലക്കാടുനിന്ന് ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട ഷാഡോ പൊലീസാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും വക്കീല്‍ ഗുമസ്തയുമായ രേണുകയും ദേവദാസ് നമ്പൂതിരിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. രേണുകയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.