ലൈംഗികതയുടെ ന്യൂജന്‍ വീക്ഷണം… പ്രദീപ് സുകുമാരന്‍ എഴുതുന്നു…

ചുരിദാറോ, സാരിയോ, വലിയാ പാവാടയും ബ്ലൗസ്സുമോ, ഒക്കെ അണിഞ്ഞു നടക്കുന്ന ഗ്രാമീണ പെണ്‍കൊടികളെ ഇന്ന് ഒരു മരുന്നിന് പോലും കാണാനില്ലെന്ന് പറയാം( ഓണത്തിനോ, വിഷുവിനോ, അല്ലേല്‍ കേരളപ്പിറവിയോ ഒഴികെയുള്ള ദിനങ്ങളില്‍) പകരം ശരീരത്തിന്റെ മുഴുവന്‍ വടിവും അതുപോലെ പുറത്ത് കാണിച്ചു നടക്കുന്ന ലഗിന്‍സ് കാലുകളാണ് ഇന്ന. ആ മാറ്റവും ഇന്നിന്റെ ലൈംഗിക ചിന്ദകളുടെ ഭാഗം തന്നെയാണ്. തന്റെ ശരീര വടിവ്, അല്ലെങ്കില്‍ തന്നിലേക്ക് ഒപ്പോസിറ്റ് സെക്‌സിലുള്ള വ്യക്തിയുടെ ശ്രദ്ധ പതിയണമെന്ന ചിന്തയാണ് ഇതിന്റെ പ്രേരകം.

 

പ്രദീപ് സുകുമാരന്‍ എഴുതുന്നു…

ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് മലയാളിയുടെ ലൈംഗിക കാഴ്ചപ്പാടുകള്‍ മാറിത്തുടങ്ങിയത്. ഇത് 2000 ആയപ്പോഴേക്കും വലിയ മാറ്റത്തിലേക്കും, ഈ ദശകത്തില്‍ മറയില്ലാതെ ചെയ്യാവുന്ന ഒരു പ്രവൃത്തിയായും മാറിയെന്ന് വേണമെങ്കില്‍ പറയാം. ഒപ്പം വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും വലിയ രീതിയില്‍ വര്‍ദ്ധിച്ചുവെന്ന തര്‍ക്കമില്ലാതെ പറയാം.

രണ്ട് ദശകങ്ങള്‍ക്ക് മുമ്പ വരെ ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്ന ഒരു ലൈംഗിക വസ്തുവായിരുന്ന ഭാര്യങ്കില്‍, ഇന്ന്, ന്യൂജനറേഷന്‍ കാലത്ത് അവള്‍ക്ക് ലഭിക്കേണ്ട ആനന്ദം സ്ത്രീ ചോദിച്ചു വാങ്ങുന്നു. അത് ലഭിക്കുന്നില്ലെങ്കില്‍ പരാതി പറയാതെ, പരിഭവപ്പെടാതെയിരിക്കുന്ന കാലത്തിനും വലിയ മാറ്റം വന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീ അബലയാണെന്ന പ്രയോഗം തന്നെ മാറ്റേണ്ട സമയമായെന്ന ചുരുക്കം.

പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധം പോലും വര്‍ദ്ധിച്ചു. മാത്രമല്ല, സ്വവര്‍ഗ്ഗാനുരാഗ ചിന്തകളും അവിവാഹിതര്‍ക്കിടയിലും(വീട് വിട്ട് താമസിക്കുന്നവരില്‍ കൂടുതലായി കാണുന്നു) വര്‍ദ്ധിച്ചു. രണ്ടോ, മൂന്നോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സെക്‌സ് കണ്ടന്റ് അടങ്ങിയ പുസ്തകങ്ങളോ, ചിത്രങ്ങളോ ലഭിക്കണമെങ്കില്‍ വലിയ പ്രയാസമായിരുന്നു. എന്നാല്‍ ഇന്ന് സ്മാര്‍ട്ട്‌ഫോണില്‍ ആര്‍ക്കും എപ്പോളും ചിത്രങ്ങളോ, ദൃശ്യങ്ങളോ, കാണമെന്നതാണ് മലയാളിയുടെ ലൈംഗിക ചിന്ദാ ധാരയെ മാറ്റി മറിച്ചതെന്നു നിസംശയം പറയാം.

‘ ബിരുദ വിദ്യാര്‍ത്ഥിനിയായ അടുത്ത വീട്ടിലെ പെണ്‍കുട്ടി തന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ’ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് ചോദിച്ചതായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ന്യൂജെന്‍ ലൈംഗിക ചിതന്തകളുടെ ഭാഗം തന്നെ. അല്ലേല്‍ ആ കുട്ടിയ്ക്ക് എവിടുന്നോ ലഭിച്ച ലൈഗികതയെക്കുറിച്ചുള്ള അപക്വമായ കാഴ്ചപ്പാടാണ് ആ ചോദ്യത്തിലേക്ക് നയിച്ചത്.

ലെഗിന്‍സ് ലെ ന്യൂജെന്‍ ലൈംഗിക ആകര്‍ഷണം

ചുരിദാറോ, സാരിയോ, വലിയാ പാവാടയും ബ്ലൗസ്സുമോ, ഒക്കെ അണിഞ്ഞു നടക്കുന്ന ഗ്രാമീണ പെണ്‍കൊടികളെ ഇന്ന് ഒരു മരുന്നിന് പോലും കാണാനില്ലെന്ന് പറയാം( ഓണത്തിനോ, വിഷുവിനോ, അല്ലേല്‍ കേരളപ്പിറവിയോ ഒഴികെയുള്ള ദിനങ്ങളില്‍) പകരം ശരീരത്തിന്റെ മുഴുവന്‍ വടിവും അതുപോലെ പുറത്ത് കാണിച്ചു നടക്കുന്ന ലഗിന്‍സ് കാലുകളാണ് ഇന്ന. ആ മാറ്റവും ഇന്നിന്റെ ലൈംഗിക ചിന്ദകളുടെ ഭാഗം തന്നെയാണ്. തന്റെ ശരീര വടിവ്, അല്ലെങ്കില്‍ തന്നിലേക്ക് ഒപ്പോസിറ്റ് സെക്‌സിലുള്ള വ്യക്തിയുടെ ശ്രദ്ധ പതിയണമെന്ന ചിന്തയാണ് ഇതിന്റെ പ്രേരകം.

ലീവിംങ്ങ് ടുഗദെര്‍

ലീവിംങ്ങ് ടുഗദെര്‍ എന്ന വിദേശ സംസ്‌ക്കാരത്തിനും ഇപ്പോള്‍ കേരളത്തില്‍ വലിയ പിന്തുടര്‍ച്ചക്കാര്‍ ഉണ്ട.് സ്മാര്‍ട്ടാകുന്ന കൊച്ചിയിലെ ഐ.ടി മേഖലയോട് ചേര്‍ന്നാണ് ഏറെയും. (വീട്ടുകാര്‍ അറിയാതെ താമസിക്കുന്ന ഇത്തരക്കാരെക്കുറിച്ച്‌നേരിട്ട് അറിയാുള്ളതാണ്)

സ്ത്രീ അറേബ്യന്‍ വീക്ഷണത്തില്‍

അറേബ്യന്‍ വിശ്വാസമനുസരിച്ച സ്ത്രിയുടെ ലൈംഗിക ദാഹം പുരുഷനെക്കാള്‍ പതിന്‍മടങ്ങുണ്ടെന്നാണ് വിശ്വാസം. ലൈംഗീക വികാരത്തിന്റെ തീച്ചൂളയാണ് സ്ത്രീശരീരമെന്നും അറേബ്യന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.( ഇപ്പോളും ഈ വിഷയത്തില്‍ പഠനം നടക്കുന്നു)

ലൈംഗിക വികാരം വിദഗ്ധരുടെ അഭിപ്രയത്തില്‍

ലൈംഗിക വികാരം സ്ത്രീകളില്‍ പുരഷനെ അപേകത്ഷിച്ച് കുറവാണ്. ആക്രമകാരിയായ ഒരു ഇണയാകാന്‍ സ്ത്രീയ്ക്ക് ആവില്ലന്നാണ് പ്രശസ്ത അമേരിക്കന്‍ ഗൈനേേക്കാളജിസ്റ്റ് റീ പറയുന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ പുരുഷനാവും കൂടുതല്‍ ബലാല്‍സംഘത്തിനും ഇരയാവുക. ഒരു സ്ത്രീ പൂര്‍ണ്ണമായും ലൈംഗിക വികാരത്തിന് അടിമയാകണമെങ്കില്‍ പുരുഷനേക്കാള്‍ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.(A Women sex body)

ലേഖനം ഇവിടെ തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം തുടരും..

© 2024 Live Kerala News. All Rights Reserved.