സ്വകാര്യബസില്‍ വനിതായാത്രക്കാരിയെ അപമാനിച്ചു; ഡ്രൈവറും കണ്ടക്ടറും പിടിയില്‍

കൊല്‍ക്കത്ത: സ്വകാര്യബസില്‍ വനിതായാത്രക്കാരിയെ അപമാനിച്ച ഡ്രൈവറും കണ്ടക്ടറും പിടിയില്‍. പശ്ചിമബംഗാളിലെ രാജ്ഭവന് സമീപമാണ് സംഭവം. ആളൊഴിഞ്ഞ ബസില്‍ നിന്ന് കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ് പ്ലേസ് ഈസ്റ്റില്‍ പിതാവിനൊപ്പം ഇറങ്ങുമ്പോഴാണ് ഇരുപതുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ നിലവിളി കോട്ട് രാജ്ഭവന്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തുകയായിരുന്നു. ഇവര്‍ ബസ് നിര്‍ത്തിച്ച് ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

© 2024 Live Kerala News. All Rights Reserved.