മാല്‍ഡ: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് മധ്യവയസ്‌കയുടെ മുടി മുറിക്കുകയും മുഖത്ത് കറുത്ത പെയിന്റടിക്കുകയും ചെയ്തു. മാല്‍ഡ സ്വദേശിനി രൂപാല്‍ മണ്ഡലിനെയാണ് ജനക്കൂട്ടം കയ്യേറ്റം ചെയ്തു. തൂണില്‍ കെട്ടിയിട്ടും ആളുകള്‍ നോക്കിനില്‍ക്കെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇവരെ മര്‍ദ്ദിച്ചത്. രൂപാലിന്റെ ആഭിചാര ക്രിയകള്‍ നാടിന് ദോഷമുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. രൂപാലിന്റെ മന്ത്രവാദം തന്റെ കുടുംബത്തിന് വലിയ ദോഷങ്ങളുണ്ടാക്കിയെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ സ്ത്രീ പറഞ്ഞു. രൂപാലിനെ നാടുകടത്തണമെന്ന് മുനിസിപ്പാലിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാര്‍. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ രൂപാല്‍ മണ്ഡലിനെ ജീവനോടെ കത്തിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.