ആശുപത്രിയിലെ കുളിമുറിയില്‍ കാമറ ഘടിപ്പിച്ച് സ്ത്രീകളുടെ നഗ്നചിത്രം എടുത്തു; പിടിയിലായ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ കുളിസീന്‍

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിലെ കുളിമുറിയില്‍ കാമറ ഘടിപ്പിച്ച് സ്ത്രീകളുടെ നഗ്നചിത്രം എടുത്തു. ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജാണ്(25) പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലുള്ള കുളിമുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡാണ് ഇയാളെ പിടികൂടിയത്. ഡോറിന്റെ സുഷിരത്തില്‍ മൊബൈല്‍ ഫോണിന്റെ കാമറ വയ്ക്കുന്നതിനിടെ അവിചാരിതമായി പരിശോധനക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. മൊബൈല്‍ കാമറ സഹിതമാണ് ഇയാളെ പൊലീസിന് കൈമാറിയത്. ഫോണില്‍ ഇയാളെടുത്ത കുളിമുറി രംഗങ്ങള്‍ കണ്ടെത്തി. ആശുപത്രിയുടെ മുന്നിലുള്ള സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ശരത്. ഇയാള്‍ സമയം കിട്ടുമ്പോഴൊക്കെ ആശുപത്രി സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. രോഗികളുമായി ഓട്ടം വന്നതാകാമെന്ന് വിചാരിച്ച് ആരും കാര്യമാക്കിയിരുന്നില്ല. ആശുപത്രിയിലെ ജീവനക്കാരുമായി സൗഹൃദമുള്ള ശരത് ചിലപ്പോള്‍ മണികൂറുകളോളം വാര്‍ഡുകളില്‍ തങ്ങുന്നതും പതിവായിരുന്നെന്ന് പൊലീസ് അറിച്ചു.

© 2024 Live Kerala News. All Rights Reserved.