തിരുവനന്തപുരം: ഇലക്‌ട്രോണിക് സേഫ്റ്റി ലോക്കറിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ പ്ലേറ്റുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി നിസാമാണ് പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രണ്ടര അടിയോളം പൊക്കമുള്ള ലോക്കറിന്റെ ഇലക്‌്രേടാണിക് വാതില്‍ മാറ്റി അതില്‍ ചതുരാകൃതിയിലുള്ള സ്വര്‍ണപ്ലേറ്റ് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് മെറ്റാലിക് നിറത്തിലുള്ള പെയിന്റും പൂശിയിട്ടിടുണ്ട്.