പ്രണയ വിവാഹത്തെ പിന്തുണച്ച പത്രപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്

ലാഹോര്‍: പ്രണയ വിവാഹത്തെ പിന്തുണച്ചതിന് പാകിസ്താന്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇഷ്ടപെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തിരുമാനിച്ച പെണ്‍കുട്ടിയെ സഹായിച്ചതിനാണ് അജ്മല്‍ ജോയിയെ വെടിവച്ചു കൊന്നത്. പഞ്ചാബ് പ്രവിശ്യയിലെ ലോധന്‍ ജില്ലയില്‍ ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തോക്കുമായി വന്ന മൂന്ന് പേര്‍ അജ്മലിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ബന്ധുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭീഷണി നേരിട്ട പ്രണയികള്‍ക്ക് പിന്തുണ നല്‍കുകയും ജില്ല അധികാരികളോട് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനു നേരെ വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക സംഘം പ്രദേശത്ത് വ്യാപകമായ പ്രതിഷേധം നടത്തി.

© 2024 Live Kerala News. All Rights Reserved.