വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; ദീപിക കോഴിക്കോട് റിപ്പോര്‍ട്ടര്‍ ജിബിന്‍ മൂഴിക്കല്‍ ആണ് മരിച്ചത്

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുങ്ങിമരിച്ചത്. ദീപിക കോഴിക്കോട് ബ്യൂറോയിലെ ജിബിന്‍ മൂഴിക്ക(30)ക്കലാണ് മരിച്ചത്. കോഴിക്കോട്ടെ മാധ്യമസുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്ര പോയതായിരുന്നു. കോഴിക്കോട് സ്വദേശിയായ  ജിബിന്‍ അഞ്ചുവര്‍ഷമായി കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്.

© 2024 Live Kerala News. All Rights Reserved.