നരേന്ദ്രമോഡി തൃപ്പുണിത്തുറയില്‍ പ്രസംഗിക്കുമ്പോള്‍ ആയിരം വേദികളില്‍ ഇത് തത്സമയം കാണാം; ഇവിടങ്ങളില്‍ പ്രത്യേക എല്‍ഇഡി സ്‌ക്രീനുകളാണ് സ്ഥാപിക്കുന്നത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് തൃപ്പുണിത്തുറയില്‍ പ്രസംഗിക്കുന്നത് ഒരേസമയം ആയിരം വേദികളില്‍ തത്സമയം കാണാനായി പ്രത്യേക എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വീണ്ടും കേരളത്തിലെത്തും. മധ്യകേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ റാലിയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. വൈകിട്ട് 7.30ന് പുതിയകാവിലാണ് തെരഞ്ഞെടുപ്പ് റാലി. മോഡിയുടെ പ്രസംഗം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ് തത്സമയ സംവിധാനം ഒരുക്കുന്നതെ ബി.ജെ.പി. കേന്ദ്രങ്ങള്‍ അറിയിച്ചു. ആയിരം കേന്ദ്രങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പൊതുയോഗങ്ങളും സംഘടിപ്പിക്കും.

© 2024 Live Kerala News. All Rights Reserved.